ആലപ്പുഴ : ചേർത്തല എക്സൈസ് റേഞ്ചിന്റെ അഭിമുഖ്യത്തിൽ നടത്തിയ പരിശോധനയിൽ 2 ലിറ്റർ ചാരായവും 90 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും അർത്തുങ്കൽ ഭാഗത്തു നിന്ന് പിടികൂടി. ചേർത്തല എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി. പി അനൂപിന് എക്സൈസ് ഇന്റലിജൻസ് ബ്യുറോയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റിവ് ഓഫീസർ പി.ദിലീപിന്റെ നേതൃത്വത്തിൽ അർത്തുങ്കൽ അരേശ്ശേരി വീട്ടിൽ അനീഷ് ബോബിൻ (32) ന്റെ പേരിൽ കേസെടുത്തു. പരിശോധനയിൽ സി.ഇ.ഒമാരായ സുരേഷ് ഉണ്ണികൃഷ്ണൻ, ഗോപികൃഷ്ണൻ, ദിലീഷ് എന്നിവർ പങ്കെടുത്തു.