ചേർത്തല: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തൊഴിലന്വേഷകർക്കായി നടത്തുന്ന ഓൺലൈൻ പഠന സഹായ പദ്ധതി ഇന്ന് വൈകിട്ട് 3ന് ഡോ.ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി , ബ്ലോക്കുപഞ്ചായത്തു പ്രസിഡന്റ് വി.ജി.മോഹനൻ എന്നിവർ സംസാരിക്കും. പ്രത്യേകം തയ്യാറാക്കിയ ലിങ്കിലൂടെ ഉദ്ഘാടന ചടങ്ങ് എല്ലാവർക്കും കാണാൻ കഴിയും.പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പുതിയ അറിവുകൾ നേടണമെന്ന് ആഗ്രഹിക്കുന്നവർക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. . പദ്ധതിയുടെ നടത്തിപ്പിനായി സി.ദാമോദരൻ ചെയർമാനും , പി.എസ്. ഹരിദാസ് കൺവീനറുമായ അക്കാദമിക് കമ്മറ്റിക്കും രൂപം നൽകി.