ചേർത്തല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ആവിഷ്ക്കരിച്ച ഗുരുകാരുണ്യം പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പലപ്പുഴ യൂണിയനിലെ കലവൂർ 769-ാം നമ്പർ ശാഖയിൽ പലവ്യഞ്ജന-പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗം എ.കെ. രംഗരാജനും യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം എസ്. മനോഹരനും ചേർന്ന് ഉു്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് ടി.ടി. അജിത്കുമാർ, സെക്രട്ടറി ആർ.കെ. പ്രഭാകരൻതുടങ്ങിയവർ പങ്കെടുത്തു.