അമ്പലപ്പുഴ: റിട്ട. സി.ഐ അമ്പലപ്പുഴ ചിറപ്പറമ്പ് മഠത്തിൽ വൈ. പരമേശ്വര അയ്യർ (97) തിരുവനന്തപുരം വലിയശാല ഗ്രാമത്തിൽ മകന്റെ വസതിയിൽ നിര്യാതനായി. 22 വർഷം അമ്പലപ്പുഴ ബ്രാഹ്‌മണസമൂഹമഠം പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ലക്ഷ്മി അമ്മാൾ. മക്കൾ: പി. യഞ്ജനാരായണൻ(കണ്ണൻ, റിട്ട. സ്റ്റാഫ്, എസ്.ബി.ടി., അമ്പലപ്പുഴ), പി. ഹരികുമാർ (എ.ജീസ് ഓഫീസ്, തിരുവന്തപുരം), രാജേശ്വരി, പാർവതി, മഹേശ്വരി. മരുമക്കൾ: രജനി, ഉമാ മഹേശ്വരി (എൽ.ഐ.സി., പട്ടം), ഹരിനാരായണൻ, മഹാദേവൻ, വിജയകുമാർ.