ചേർത്തല: വയലാർ കളവംകോടത്ത് ട്രാൻസ്‌ഫോർമറിൽ നിന്നും ഷോക്കേറ്റ് പശു ചത്ത സംഭവത്തെ തുടർന്ന് ട്രാൻസ്ഫോർമറിന് ചുറ്റും സംരക്ഷണ വേലിയൊരുക്കി. തടി കൊണ്ടുള്ള സംരക്ഷണ വേലിയാണ്
കെ.എസ്.ഇ.ബി പട്ടണക്കാട് സെക്ഷന്റെ നേതൃത്വത്തിൽ ഇന്നലെ നിർമ്മിച്ചത്. കളവംകോടം വെട്ടത്തുചിറ വിലാസന്റെ 2 വയസ് പ്രായമുള്ളതും 2 മാസം ഗർഭിണിയുമായ പശുവാണ് 30 ന് വൈകിട്ട്
ഷോക്കേറ്റ് ചത്തത്. സംഭവത്തെ തുടർന്ന് പ്രദേശവാസികളിൽ നിന്നും പ്രതിഷേധം ഉയർന്നു. തുടർന്നാണ് അടിയന്തരമായി സംരക്ഷണ വേലി കെട്ടിയത്. കെ.എസ്.ഇ.ബിയുടെ പ്രോജക്ട് മാനേജ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുമ്പുവേലി സ്ഥാപിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.