ആലപ്പുഴ: കരിനിയമങ്ങൾ അടിച്ചേൽപ്പിച്ചു ലക്ഷദ്വീപിൽ ബ്രിട്ടീഷ് മോഡൽ രാജിന് കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് എൽ .ജെ. ഡി ദേശീയ സമിതി അംഗം നസീർ പുന്നക്കൽ ആരോപിച്ചു. സേവ് ലക്ഷദ്വീപ് മുദ്രാവാക്യം ഉയർത്തി ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുമ്പിൽ സംഘടിപ്പിച്ച ധർണ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം എം.കെ.ജമാൽ അദ്ധ്യക്ഷത വഹിച്ചു. യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ് അജ്മൽ മുഖ്യ പ്രഭാഷണം നടത്തി. എം.കെ. നവാസ്, എം.പി .സലീം, അസീം വട്ടപ്പള്ളി, സിയാദ് മേത്തർ, നസീം, ജസ്റ്റിൻ ജേക്കബ്, നഹാസ്, നവാസ് താഹ എന്നിവർ പങ്കെടുത്തു.