ആലപ്പുഴ: സാമൂഹിക സന്നദ്ധസേനയുടെ ജില്ലയിലെ കഴിഞ്ഞ എട്ടു മാസത്തെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ ഒരു ലക്ഷം പ്രവർത്തന മണിക്കൂറുകൾ എന്ന സുവർണനേട്ടം കൈവരിച്ചതിന് കളക്ടർ എ. അലക്സാണ്ടർ സബ്കളക്ടറും സാമൂഹിക സന്നദ്ധ സേന സ്റ്റാർ കമാണ്ടറുമായ എസ്. ഇലക്യയ്ക്ക് മൊമെന്റോ കൈമാറി. സംസ്ഥാനത്ത് ആദ്യമായാണ് സാമൂഹിക സന്നദ്ധസേന വോളണ്ടിയേഴ്സ് ചുരുങ്ങിയ കാലയളവിനുള്ളിൽ നേട്ടം കൈവരിക്കുന്നത്. ജില്ലയിലെ മികച്ച സാമൂഹിക സന്നദ്ധ സേന ആയി കുമാരപുരം ഗ്രാമപഞ്ചായത്തിനെയും മികച്ച സാമൂഹിക സന്നദ്ധ സേന എൽ.എസ്.ജി.ഐ നോഡൽ ഓഫീസർ ആയി കുമാരപുരം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സിന്ധു ഈശ്വരനെയും തിരഞ്ഞെടുത്തു. തുടർന്ന് സാമൂഹിക സന്നദ്ധ സേന സെക്ഷൻ ഓഫീസേഴ്സിന് മൊമെന്റോ നൽകുകയും ഏരിയ കോ ഓർഡിനേറ്റർ സിനു സർട്ടിഫിക്കറ്റ് നൽകി ആദരിക്കുകയും ചെയ്തു.