അമ്പലപ്പുഴ: തോട്ടപ്പള്ളി ഫിഷിംഗ് ഹാർബർ കേന്ദ്രീകരിച്ച് മത്സ്യ ബന്ധനവും വിപണനവും നടത്തുന്നവർക്കും അനുബന്ധ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്കും സൗജന്യ കൊവിഡ് പരിശോധന നടത്തി. പുറക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാതല മൊബൈൽ ടീം തോട്ടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 153 പേർക്കാണ് ആന്റിജൻ പരിശോധന നടത്തിയത്. 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.