ankanavadi

പൂച്ചാക്കൽ: പാണാവള്ളി 57-ാം നമ്പർ പുല്ലാറ്റുവെളി അങ്കണവാടിയിലെ പ്രവേശനോത്സവം വിദ്യാർത്ഥിനിയായ മയൂഖാ മനോജിന്റെ വീട്ടിലെത്തി തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി പാഠപുസ്തകമായ അങ്കണ പൂമഴ വർക്കർ എം.സി.ഉഷാകുമാരി മയൂഖയ്ക്ക് കൈമാറി. കുട്ടികളെ രസകരമായി പഠിപ്പിക്കാനും ബൗദ്ധിക വളർച്ചക്ക് ഉപകരിക്കുകയും ചെയ്യുന്ന രീതിയിലാണ് അങ്കണ പൂമഴ തയ്യാറാക്കിയിരിക്കുന്നതെന്ന് ഐ.സി.ഡി.എസ് ഓഫീസർ ശ്രീജ പറഞ്ഞു. സൂപ്പർവൈസർ ജയശ്രീ, ഓഫീസ് അസിസ്റ്റൻ്റ് കെ.ആരതി ,ഹെൽപ്പർ സരസമ്മ, ഷിജി മനോജ് പഞ്ചായത്തംഗം രാഗിണി രമണൻ, പൂച്ചാക്കൽ കൈത്തറി സഹകരണ സംഘം പ്രസിഡന്റ് കെ.രവീന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു