പൂച്ചാക്കൽ : ലോക്ക് ഡൗൺ മൂലം കട അടച്ചിടേണ്ടി വന്ന വ്യാപാരികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂച്ചാക്കൽ യൂണിറ്റിന്റെ രണ്ടാം ഘട്ട സാമ്പത്തിക സഹായം പ്രസിഡന്റ് ടി.ഡി.പ്രകാശൻ വിതരണം ചെയ്തു. സമിതിയുടെ ആദ്യകാല പ്രവർത്തകനും യൂണിറ്റ് ട്രഷററുമായിരുന്ന പി.ആർ.ഗോപിദാസിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ടി.ഡി.പ്രകാശന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി അബ്ദുൾ ഗഫൂർ, കമ്മിറ്റി അംഗങ്ങളായ പി.ടി. ജോസഫ് , സുരേഷ്, സിറാജ്, പ്രസാദ്, മോഹൻദാസ്, ജയൻ, ചന്ദ്രൻ, നൗഷാദ്, ഷൺമുഖൻ, സുകുമാരൻ,നാദിർഷ എന്നിവർ പങ്കെടുത്തു. സാമ്പത്തിക സഹായത്തിന് അർഹരായ വ്യാപാരികൾ സെക്രട്ടറിയുമായി ബന്ധപ്പെടണം. ഫോൺ: 6282797750.