മുതുകുളം :കണ്ടല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ.പി പ്രവർത്തനസമയം വൈകിട്ട് 6 വരെ ദീർഘിപ്പിക്കണമെന്ന് സി.പി.ഐ കണ്ടല്ലൂർ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. പി.ഗോപീകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗം എൽ.സി സെക്രട്ടറി എസ്.സുഭാഷ് ബാബു ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എ.ശോഭ, എസ്.ശ്രീജേഷ്, സനൽകുമാർ, ജെ.മനോജ്‌, ബി.ബിജു, എസ്.കാർത്തികേയൻ എന്നിവർ പങ്കെടുത്തു.