മാവേലിക്കര : ഡിസംബറിനുള്ളിൽ രാജ്യത്തെല്ലാവർക്കും വാക്‌സിനേഷൻ ലഭ്യമാക്കുമെന്ന കേന്ദ്ര സർക്കാരിന്റ പ്രഖ്യാപനം പൊള്ളയായ വാഗ്ദാനം മാത്രമാണെന്ന് കോൺഗ്രസ് ലോക്സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. കൊവിഡ് മുൻ നിര പ്രവർത്തകർക്ക് പോലും വാക്‌സിൻ സമ്പൂർണ്ണമായി നൽകാൻ കഴിയാത്ത കേന്ദ്ര സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. മൂന്നാം തരംഗത്തിന്റെ തീവ്രത മാരകമാകാതിരിക്കാൻ എല്ലാവർക്കും വാക്‌സിനേഷൻ ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.