മാവേലിക്കര: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തെ സഹായിക്കുന്നതിനായി ഓർത്ത‌ഡോക്സ് സഭ മാവേലിക്കര ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സഹായ പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചതായി ഭദ്രാസന സഹായ മെത്രാപ്പൊലീത്ത അലക്സിയോസ് മാർ യൗസേബിയോസ്, ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ എന്നിവർ അറിയിച്ചു. കൊവിഡ് ചികിത്സാ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 8ന് അലക്സിയോസ് മാർ യൗസേബിയോസ് നിർവഹിക്കും. ആലോചനയോഗത്തിൽ ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, കൗൺസിൽ അംഗങ്ങളായ ഫാ.പി.ഡി.സഖറിയ, ടി.കെ.മത്തായി, ജോൺസൻ കണ്ണനാകുഴി എന്നിവർ സംസാരിച്ചു.