മാവേലിക്കര: കേരള കോൺഗ്രസ് എം ജില്ലാ നിർവാഹക സമിതിയിലേക്ക് വി.ഹരികുമാർ, പി.രാജു, അജിത്ത് തെക്കേക്കര എന്നിവരെ നാമനിർദ്ദേശം ചെയ്തതായി ജില്ലാ പ്രസിഡന്റ് വി.സി ഫ്രാൻസിസ് അറിയിച്ചു. മൂന്ന് പേരും കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് വിട്ട് കേരള കോൺഗ്രസിൽ ചേർന്നവരാണ്.