മാവേലിക്കര: നഗരസഭയുടെ അംബേദ്കർ സാംസ്‌കാരിക നിലയത്തിൽ ആരംഭിക്കുന്ന ഡൊമിസിലിയറി കെയർ സെന്ററിലേക്ക് സ്റ്റാഫ് നഴ്‌സ്, കെയർ ടേക്കർ, ഡേ​റ്റാ എൻട്രി ഓപ്പറേ​റ്റർ, സെക്യൂരി​റ്റി സ്റ്റാഫ് എന്നിവരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. മാവേലിക്കര നിവാസികൾക്കാണ് മുൻഗണന. ഓൺലൈൻ ഇന്റർവ്യൂ നാളെ ഉച്ചയ്ക്ക് നടത്തും. ഓൺലൈനായി പങ്കെടുക്കേണ്ടവർ പാസ്‌വേഡും യൂസർ ഐ.ഡിയും നഗരസഭ ഓഫീസിൽ നിന്നു ഉടൻ കൈപ്പറ്റണം. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്ക​റ്റുകളുടെ ഒറിജിനലും ഒരു തിരിച്ചറിയൽ രേഖയും ബയോഡേ​റ്റയോടൊപ്പം ഫോൺ നമ്പർ സഹിതം secretarymmc@gmail.com എന്ന മെയിലിൽ ഇന്ന് അയയ്ക്കണം. ഫോൺ​: 04792302218, 9446937190, 7560841175.