മാവേലിക്കര: യു.ഡി.എഫ് പുതിയകാവ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കൊവിഡ് ബാധിത മേഖലകളിൽ നൽകി വരുന്ന ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ നാലാംഘട്ടം ആരംഭിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ഭാരവാഹികളായ മാത്യു കണ്ടത്തിൽ, അഡ്വ.അലക്സ് കളിയ്ക്കൽ, മുൻമുനിസിപ്പൽ കൗൺസിലർ പ്രസന്നാ ബാബു, തോമസ് ജോൺ, പ്രേമാപ്രസാദ്, അജികടവിൽ, സാബു ഡാനിയേൽ, ശിവാത്മജൻ എന്നിവർ നേതൃത്വം നൽകി.