ചാരുംമൂട് : കഞ്ചാവുമായി എത്തിയ യുവാവിനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ആദിക്കാട്ടുകുളങ്ങര തലക്കോട്ട് കിഴക്കതിൽ അരുണാണ് (അപ്പുണ്ണി -24) ചൊവ്വാഴ്ച രാത്രി പിടിയിലായത്. തലക്കോട്ട് വയൽ, കെ.ഐ.പി അക്ക്വുഡേറ്റ്, കരിമാൻകാവ് പ്രദേശങ്ങളിൽ കഞ്ചാവ് വില്ലന വ്യാപകമാകുന്നതായി പരാതിയുണ്ടായിരുന്നു.