പൂച്ചാക്കൽ: മോദി സർക്കാരിന്റെ 7-ാം വാർഷികത്തോടനുബന്ധിച്ച് സേവാഹി സംഘടന്റെ നേതൃത്വത്തിൽ പള്ളിപ്പുറത്ത് നടന്ന ഭക്ഷ്യ കിറ്റ് വിതരണം ബി.ജെ.പി നാഷണൽ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി. സജീവ് ലാൽ , മണ്ഡലം പ്രസിഡന്റ് തിരുനെല്ലൂർ ബൈജു , ട്രഷറർ എസ്.ദിനേശ് കുമാർ , പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് പി.പി. ബൈജു , ജനറൽ സെക്രട്ടറി കെ.വി.സുനീഷ്, കെ.പുരുഷോത്തമൻ , ശരത്ത്, ലാൽജി, രാജേഷ്, രജീഷ്, രജിമോൾ മനോജ്, ബാനർജി, സതീഷ് തുടങ്ങിയവർ നേതൃത്വം നല്കി.