s

ചേർത്തല: അന്ധകാരനഴിയിലെ അർദ്ധഷട്ടറുകൾ ഉയർത്തി വള്ളം കടന്നുപോകാൻ വഴിയൊരുക്കണമെന്ന് അന്ധകാരനഴി മണൽവാരൽ തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) ആവശ്യപ്പെട്ടു.അർദ്ധഷട്ടറുകൾ ജലനിരപ്പിൽ നിർത്തിയിരിക്കുന്നതിനാൽ മത്സ്യമണൽവാരൽ തൊഴിലാളികൾ നാല് വർഷമായി കടുത്ത ദുരിതത്തിലാണ്.ഇവ ഉയർത്തണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ പ്രക്ഷോഭം സംഘടിപ്പിക്കുകയും അധികൃതർക്ക് പല തവണ നിവേദനം നൽകുകയും ചെയ്തെങ്കി​ലും അനുകൂല നടപടി ഉണ്ടായില്ല. അരൂർ ഉപതി​രഞ്ഞെടുപ്പ് ഘട്ടത്തിൽ മുഖ്യമന്ത്റി എത്തിയപ്പോൾ സജി ചെറിയാൻ എം.എൽ.എ മുഖേന നൽകിയ നിവേദനം പരിഗണിച്ച് 2019 ഒക്‌ടോബർ 25ന് ഷട്ടർ ഉയർത്തിയെങ്കി​ലും കളക്ടർ ഇടപെട്ട് ഡിസംബർ 25ന് വീണ്ടും താഴ്ത്തി. അർദ്ധഷട്ടറുകൾ ഉയർത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്റി പിണറായി വിജയനും മന്ത്റിമാരായ പി.പ്രസാദിനും സജി ചെറിയാനും നിവേദനംനൽകിയതായി​ യൂണിയൻ പ്രസിഡന്റ് കെ. കെ.ദിനേശനും ജനറൽ സെക്രട്ടറി ടി.കെ. ദാസനും അറി​യി​ച്ചു.