ആലപ്പുഴ: ലക്ഷദീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.ഡി.എഫ് സംസ്ഥാന വ്യാപകമായി കേന്ദ്ര ഓഫിസുകൾക്ക് മുമ്പിൽ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി അലപ്പുഴ ബി. എസ്.എൻ.എൽ ഓഫിസിന് മുന്നിൽ നടന്ന ധർണ എൽ.ഡി.എഫ് ജില്ലാ കൺവീനർ ആർ.നാസർ ഉദ്ഘാടനം ചെയ്തു . എൻ.സി.പി ജില്ലാ പ്രസിഡന്റ് എൻ. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ആർ.അനിൽകുമാർ സ്വാഗതം പറഞ്ഞു. ജെ.എസ്.എസ് നേതാവ് സംഗീത് ചക്രപാണി , ജോസ് ,ആർ. വെങ്കിടേഷ് എന്നിവർ പങ്കെടുത്തു.