ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പ് ആലപ്പുഴ,നെടുമുടി സ്റ്റേഷനുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഫെഡറേഷൻ ഒഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഒർഗനൈസേഷന്റെ നേതൃത്വത്തിൽ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തു. ഫെറ്റോ ജില്ലാ ജോയിന്റ് സെക്രട്ടറി സി.ടി.ആദർശ് ഭഷ്യസാധനങ്ങൾ ജലഗതാഗത വകുപ്പ് ആലപ്പുഴ സ്റ്റേഷൻ മാസ്റ്റർ ഷെറഫുദീനു കൈമാറി. ചെക്കിംഗ് സ്റ്റാഫിലെ ജീവനക്കാരൻ മോനിക്കുട്ടൻൻഎൻ.ജി.ഒ സംഘ് യൂണിറ്റ് ട്രഷറർ ആർ.രാജ്കുമാർ, ബ്രാഞ്ച് പ്രഭാരി കെ.ആർ.രജിഷ്, ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.