ആലപ്പുഴ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) അമ്പലപ്പുഴ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുസ്പർശം പരിപാടികളുടെ ഭാഗമായി പുറക്കാട് പ്രൈമറി ഹെൽത്ത് സെന്ററിൽ പി.പി.ഇ കിറ്റുകൾ, മാസ്കുകൾ, കൈയുറകൾ എന്നിവ നൽകി. അമ്പലപ്പുഴ ഉപജില്ലയിൽ 3 ലക്ഷം രൂപയുടെ കൊവിഡ് പ്രതിരോധ സാമഗ്രികൾ നൽകുന്നതിനാണ് കെ.പി.എസ്.ടി.എ തീരുമാനിച്ചിട്ടുള്ളത്.
പുറക്കാട് പി.എച്ച്.സിയിലെ ഡോ. പ്രീതി ജയറാമിന് പ്രതിരോധ സാമഗ്രികൾ സംസ്ഥാന ജനറൽ സെക്രട്ടറി സി.പ്രദീപ് കൈമാറി. സബ് ജില്ലാ പ്രസിഡന്റ് ആർ.രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എച്ച്.അബ്ദുൾ ഖാദർകുഞ്ഞ്, വി.ആർ. ജോഷി, എം.ഉമ്മർകുഞ്ഞ്, ബി.ബിജു, എം.മനോജ്, പ്രശാന്ത് ആറാട്ടുപുഴ, ജി.ജയൻ എന്നിവർ പങ്കെടുത്തു.