ആലപ്പുഴ: ആലപ്പുഴ എഫ്.സി.ഐയിൽ ഭക്ഷ്യധാന്യം സ്റ്റോക്കുണ്ടായിട്ടും അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലേക്ക് മാവേലിക്കര എഫ്.സി.ഐയിൽ നിന്നു റേഷൻ വിതരണം നടത്തുന്നതിനാൽ സിവിൽ സപ്ളൈസ് കോർപ്പറേഷനുണ്ടാകുന്ന നഷ്ടം ഒഴിവാക്കാൻ നടപടി വേണമെന്ന് ആലപ്പുഴ ഡിസ്ട്രിക്ട് ലോറി ട്രാൻസ്‌പോർട്ട് ഡ്രൈവേഴ്സ് ആൻഡ് ക്ളീനേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് സി.ബി.ചന്ദ്രബാബു, സെക്രട്ടറി ഒ.അഷറഫ് എന്നിവർ ആവശ്യപ്പെട്ടു. വലിയ സാമ്പത്തിക നഷ്ടമാണ് നിലവിൽ സപ്ലൈകോയ്ക്ക് ഉണ്ടാവുന്നത്. കോൺട്രാക്ടറുടെ അമിതമായ താത്പര്യമാണ് ഇതിനു പിന്നിൽ. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അറിവോടെയാണ് തട്ടിപ്പ്. ആലപ്പുഴ ലോറി സ്റ്റാൻഡിലെ തൊഴിലാളികൾക്ക് ഇതിലൂടെ വലിയ തൊഴിൽ നഷ്ടമാണ് ഉണ്ടാകുന്നതെന്നും ഇരുവരും പ്രസ്താവനയിൽ പറഞ്ഞു.