ആലപ്പുഴ: വള്ളികുന്നം പഞ്ചായത്ത് ഒൻപതാം വാർഡിലെ കാഞ്ഞിരത്തുംമൂട് മേലാത്തറ പട്ടിക ജാതി കോളനിയിൽ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി എത്തിയ,യൂത്ത് കോൺഗ്രസിന്റെ സന്നദ്ധ സംഘടനയായ ലൈഫ് ഗാർഡിന്റെ വോളണ്ടിയർമാരെ കൈയേറ്റം ചെയ്തതിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പ്രതിഷേധിച്ചു.
പെൺകുട്ടികളടക്കം നാലു വോളണ്ടിയർമാർക്കാണ് മർദ്ദനമേറ്റത്. കണ്ടു നിന്നിട്ടും അക്രമികളെ പിന്തിരിപ്പിക്കാൻ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് കൊടിക്കുന്നിൽ ആരോപിച്ചു.