ambala

അമ്പലപ്പുഴ: ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. അമ്പലപ്പുഴ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ സി.പി.എം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു.എൻ .ബി .വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.എ. രമണൻ സ്വാഗതം പറഞ്ഞു. വണ്ടാനം പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സി.പി. എം ഏരിയ കമ്മിറ്റിയംഗം സി. ഷാംജി ഉദ്ഘാടനം ചെയ്തു. സാദിക് ഉലഹൻ അധ്യക്ഷത വഹിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സി.പി.എം ഏരിയ കമ്മിറ്റിയംഗം എ.പി .ഗുരുലാൽ ഉദ്ഘാടനം ചെയ്തു. ആർ. റജിമോൻ അദ്ധ്യക്ഷത വഹിച്ചു.

പറവൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ സി.പി. എം ഏരിയ കമ്മിറ്റിയംഗം കെ. മോഹൻകുമാറും പുറക്കാട് പോസ്റ്റ് ഓഫീസിനു മുന്നിൽ സി.പി. എം ഏരിയ കമ്മിറ്റിയംഗം വി .എസ് .മായാദേവിയും തോട്ടപ്പള്ളി പോസ്റ്റ് ഓഫീസിനു മുന്നിൽ സി.പി.എം ഏരിയ കമ്മിറ്റിയംഗം പി ലിജിൻ കുമാറും കരുമാടി പോസ്റ്റ് ഓഫീസിനു മുന്നിൽ സി.പി.എം ഏരിയ കമ്മിറ്റിയംഗം വി കെ ബൈജുവും ധർണ ഉദ്ഘാടനം ചെയ്തു.