അരൂർ:ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ അരൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ സമരം സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സി.വി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. മുരളി,എ.എ.അലക്‌സ്, ബി.കെ.ഉദയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.