പൂച്ചാക്കൽ : അരൂക്കുറ്റി വില്ലേജ് ഓഫീസിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഹൈടെക് ആക്കണമെന്ന് ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ പ്രവർത്തകർ സർക്കാരിനോട് ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസിന്റെ ശോച്യാവസ്ഥയറിഞ്ഞ് എ.എം.ആരിഫ് എം.പി, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ് എന്നിവർ ഓഫീസ് സന്ദർശിച്ചു. ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ കോ ഓർഡിനേറ്റർ പി.എം.സുബൈർ, ഓഫീസ് അസിസ്റ്റൻ്റ് ബിജു എന്നിവർ ഒപ്പം ഉണ്ടായിരുന്നു.