ആലപ്പുഴ: വള്ളികുന്നത്ത് സന്നദ്ധപ്രവർത്തകരെ രാഷ്ട്രീയവിരോധത്തിന്റെ പേരിൽ ആക്രമിച്ച സംഭവം അപമാനകരമാണെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം എം.ലിജു അഭിപ്രായപ്പെട്ടു.
സംഭവത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് ലിജു ആവശ്യപ്പെട്ടു. മർദ്ദനത്തിൽ പരിക്കേറ്റവരെ എം.ലിജു,കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ സന്ദർശിച്ചു.