ആലപ്പുഴ: ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിലെ അര ലക്ഷം വീടുകളിലും പൊതുഇടങ്ങളിലുമായി നാളെ രാവിലെ 10 ന് 60,000 ഫലവൃക്ഷത്തൈകൾ നടും. കാലാവസ്ഥാ വ്യതിയാനം തീർക്കുന്ന വെല്ലുവിളികൾക്കെതിരെ ഹരിത പ്രതിരോധം തീർക്കലും പരിസ്ഥിതി സംരക്ഷണ ബോധവത്കരണവുമാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭാ ദ്ധ്യക്ഷ സൗമ്യരാജ് അറിയിച്ചു. നഗരസഭ ശതാബ്ദി മന്ദിരം വളപ്പിൽ ഓർമ്മയായ മുൻ നഗരസഭ അദ്ധ്യക്ഷരുടെ സ്മരണയ്ക്കായി ഓർമ്മ മരങ്ങൾ നടുമെന്നും കനാൽക്കരകൾ അടക്കമുള്ള പൊതു ഇടങ്ങളിൽ ഫല വൃക്ഷങ്ങൾ നട്ട് പരിപാലിക്കുമെന്നും നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ്,വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ ,സെക്രട്ടറി നീതു ലാൽ എന്നിവർ അറിയിച്ചു.