കായംകുളം: കുളമ്പ് രോഗം പടർന്നു പിടിക്കുമ്പോൾ ഡോക്ടറും മരുന്നുമില്ലാതെ
കൃഷ്ണപുരം മൃഗാശുപത്രി. വെറ്ററിനറി ഡോക്ടർ ഇല്ലാതായിട്ട് ഒന്നര മാസമായി. വേണ്ടത്ര സ്റ്റാഫും ഇല്ല. ക്ഷീര കർഷകർ പത്തിയൂർ, ഭരണിക്കാവ് മൃഗാശുപത്രികളെയാണ് ആശ്രയിക്കുന്നത്.
കുളമ്പ് രോഗം പടർന്നു പിടിക്കുമ്പോൾ ക്ഷീര കർഷകർ ആശങ്കയിൽ ആണ്. ഏതാണ്ട് 500 ഓളം ക്ഷീരകർഷകർ പാലളക്കുന്ന സംഘങ്ങൾ ആയ കാപ്പിൽ ക്ഷീരോത്പാദക സഹകരണ സംഘം, ഞാക്കാനാൽ ക്ഷീരസംഘം, പുള്ളിക്കണക്ക് ക്ഷീര സംഘം, കൊച്ചുമുറി ക്ഷീരസംഘം, ദേശത്തിനകം ക്ഷീരസംഘം എന്നീ സംഘങ്ങൾ ആണ് പാലളക്കുന്നത്. ഈ ക്ഷീരസംഘങ്ങളുടെ പരിധിയിലുള്ള കൂടുതൽ കർഷകരും ആശ്രയിക്കുന്നത് കൃഷ്ണപുരം മൃഗാശുപത്രിയെ ആണ്. കിടാരികൾക്ക് വിര ഇളക്കാനുള്ള മരുന്ന്‌പോലും ഇല്ലെന്ന് കർഷകർ പറയുന്നു. മൃഗാശുപത്രിക്ക് മുന്നിൽ ഉടൻ പ്രക്ഷോഭം ആരംഭിക്കുമെന്ന് കർഷകർ അറിയിച്ചു.