എടത്വാ : പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ ഗ്രീൻ കമ്മ്യൂണിറ്റിയുടെ സ്ഥാപകൻ ആന്റപ്പൻ അമ്പിയായത്തിന്റെ അനുസ്മരണവും വ്യക്ഷ വന്ദനവും ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ഫാ. മാത്യു ചൂരവടി അനുസ്മരണ സന്ദേശം നൽകി. കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡന്റ് ജയൻ ജോസഫ് പുന്നപ്ര അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.വിനോദ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ബിൽബി മാത്യു കണ്ടത്തിൽ, ജേക്കബ് സെബാസ്റ്റ്യൻ, എൻ.ജെ. സജീവ്, സോണിയ ആന്റപ്പൻ, ഏബൽ എന്നിവർ പങ്കെടുത്തു.