cow
തലവടി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍ ഒട്ടിയാറയില്‍ മിനിയുടെ പശു ചത്തനിലയില്‍.

എടത്വാ: കുട്ടനാട്ടിലെ ക്ഷീര കർഷകരിൽ ആശങ്ക സൃഷ്ടിച്ച് കന്നുകാലികൾ വീണ്ടും ചത്തൊടുങ്ങുന്നു. തലവടി ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് ഒട്ടിയാറയിൽ മിനിയുടെ പശുവും എട്ടാം വാർഡ് കരിയാത്ത് പറമ്പിൽ രാധാമണിയുടെ ആടും ഇന്നലെ ചത്തു.

തലവടി വേന്മന വീട്ടിൽ തങ്കമണിയുടെ പശു കഴിഞ്ഞദിവസം ചത്തിരുന്നു. കുളമ്പുരോഗം വ്യാപിച്ചതോടെ ഉപജീവനം പ്രതിസന്ധിയിലായ അവസ്ഥയിലാണ് ക്ഷീരകർഷകർ. വേനൽ മഴയ്ക്ക് ശേഷമുള്ള വെള്ളപ്പൊക്കത്തെ തുടർന്നാണ് രോഗം വ്യാപകമായത്. പശുക്കൾക്കൊപ്പം ആടുകളും ചത്തുതുടങ്ങി. മറ്റുള്ളവയുടെ ആരോഗ്യം കുറഞ്ഞതിനാൽ പാൽ ഉത്പാദനം പാതിയിലേറെ ഇടിഞ്ഞിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ പച്ചപ്പുല്ല് ക്ഷാമം മറ്റൊരു പ്രതിസന്ധിയായി.