എടത്വാ: തലവടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് നൽകിയ സാനിട്ടൈസർ, മാസ്‌ക്, ഫെയ്‌സ് ഷീൽഡ്, ഗ്ലൗസ് എന്നിവ പ്രസിഡന്റ് ജിൻസി ജോളി കൈമാറി. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജിത്ത് കുമാർ പിഷാരത്ത്, ആനി ഈപ്പൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജിമോൾ, കൊച്ചുമോൾ ഉത്തമൻ, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി രാജി, ഹെൽത്ത് ഇൻസ്പെക്ടർ ബിനു എന്നിവർ പങ്കെടുത്തു.