തുറവൂർ : പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 2020 - 2021 പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് നൽകിയ മുച്ചക്ര വാഹനങ്ങളുടെ വിതരണം എ.എം.ആരിഫ് എം.പി.ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ജീവൻ അദ്ധ്യക്ഷനായി. അംഗങ്ങളായ എൻ.സജി, മേരി ടെൽഷ്യ, വി.കെ.സാബു, ജയാ പ്രതാപൻ, പി.പി.അനിൽകുമാർ,ലത ശശിധരൻ,എ.യു.അനീഷ് എന്നിവർ സംസാരിച്ചു.