മാവേലിക്കര: ലക്ഷദീപിലെ സ്വൈര്യജീവിതം തകർക്കുന്ന അഡ്മി​നി​സ്ട്രേറ്ററെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് മാവേലിക്കര ടൗൺ കമ്മി​റ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്‌റ്റോഫീസിന് മുമ്പിൽ പ്രതിഷേധ സമരം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.ജി.ഹരിശങ്കർ ഉദ്ഘാടനം ചെയ്തു.