a
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് അയച്ച് നൽകാനുള്ള ഗാന്ധി പ്രതിമ ഡോ.ബിജു ജോസഫ് തയ്യാറാക്കുന്നു

മാവേലിക്കര: സമാധാന സന്ദേശം മഹാത്മാഗാന്ധിയുടെ പ്രതിമകൾ സ്ഥാപിച്ച് പ്രചരിപ്പിക്കുന്ന മാവേലിക്കര ആസ്ഥാനമായ പീസ് ഫൗണ്ടേഷൻ ഒഫ് ഇൻഡ്യ ഇൻഡ്യൻ സ്വാതന്ത്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് ഗാന്ധി പ്രതിമ അയച്ചു. ഒരടി ഉയരമുള്ള പോളീമാർബിളിൽ നിർമ്മിച്ച സബർമതിയിലെ മണ്ണ് പ്രദർശിപ്പിച്ചിട്ടുള്ള ഗാന്ധി പ്രതിമയാണ് പോസ്റ്റലിൽ അയച്ചത്. കഴിഞ്ഞ മാസം ഇസ്രയൽ റോക്കറ്റാക്രമത്തിൽ ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടതിനെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിക്കും ഗാന്ധി പ്രതിമ അയച്ചിരുന്നു. പീസ് ഫൗണ്ടേഷൻ ഒഫ് ഇൻഡ്യ പ്രസിഡന്റും ഗാന്ധി പ്രചാരകനും ശില്പിയുമായ ഡോ.ബിജു ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതിമ അയച്ചത്. ഇതിനോടകം ആഗോളതലത്തിൽ ചെറുതും വലുതുമായ രണ്ടായിരത്തിലധികം ഗാന്ധി പ്രതിമകൾ പീസ് ഫൗണ്ടേഷൻ സ്ഥാപിച്ചിട്ടുണ്ട്.