ചേർത്തല: കൊവിഡ് ദുരിതമനുഭവിക്കുന്നവർക്ക് ചേർത്തല തെക്ക് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പലിശരഹിത സ്വർണപ്പണയ വായ്പ നൽകും. പ്രത്യേക പദ്ധതി പ്രകാരം വ്യക്തികൾക്ക് 15000 രൂപയാണ് പലിശ രഹിത വായ്പയായി നൽകുന്നത്. കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ/കമ്പ്യൂട്ടർ വാങ്ങുന്നതിനായി ഒരു വർഷകാലത്തേയ്ക്ക് ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകാനും തീരുമാനിച്ചതായി പ്രസിഡന്റ് ജി. ദുർഗാദാസ് ഇലഞ്ഞിയിലും സെക്രട്ടറി ഡി. ബാബുവും അറിയിച്ചു. . ഫോൺ: 0478 2572517.