ഹരിപ്പാട് : കരുവാറ്റ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണം ഇന്ന് മുതൽ 6 വരെ സന്നദ്ധ പ്രവർത്തകരുടെയും യുവജന സംഘടനാ വോളണ്ടിയർമാരുടേയും കുടുംബശ്രീ പ്രവർത്തകരുടേയും തൊഴിലുറപ്പ് തൊഴിലാളികളുടേയും സഹകരണത്തോടെ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് എസ്.സുരേഷ് അറിയിച്ചു.
വാർഡുകളിൽ 25 വീടുകൾ ചേർത്ത് രൂപീകരിച്ചിട്ടുള്ള ക്ലസ്റ്ററുകളുടെ നേതൃത്വത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്ക്വാഡുകളായി തിരിഞ്ഞ് പൊതുസ്ഥലങ്ങളും വീടുകളും ഓഫീസുകളും സ്ഥാപനങ്ങളും ശുചീകരിക്കും.