ചാരുംമൂട് : കെ.എസ്.എഫ്.ഇയുടെ വിദ്യാശ്രീ ലാപ് ടോപ് വിതരണത്തിന് പാലമേൽ പഞ്ചായത്തിൽ തുടക്കമായി.
വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരും , കെ.എസ്.എഫ്.ഇയും, കുടുംബശ്രീയും ചേർന്ന് സൂഷ്മ സമ്പാദ്യ പദ്ധതിയായ വിദ്യാശ്രിയിലൂടെയാണ് ലാപ്ടോപുകൾ വിതരണം ചെയ്യുന്നത്. വിദ്യാശ്രീ ചിട്ടിയിലൂടെ 500 രൂപ മാസത്തവണകളായി അടച്ച് പദ്ധതിയിൽ ചേർന്ന 24 പേർക്ക് ലാപ്ടോപുകൾ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ ആനന്ദവല്ലിയമ്മ,കെ.എസ്.എഫ്.ഇ മാനേജർ കെ.സോമൻ പിള്ള , അസി.മാനേജർ എം.അനിത, അബ്ദുൾ ഷുക്കൂർ , സംഗീത , സാജൻ, ദീപ തുടങ്ങിയവർ പങ്കെടുത്തു.