gh

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ തൃക്കുന്നപ്പുഴ കിഴക്കേക്കര തെക്ക് 820-ാം നമ്പർ ശാഖായോഗ പരിധിയിലെ കൊവിഡ് ബാധിത കുടുംബങ്ങൾക്ക് ഗുരുകാരുണ്യം പദ്ധതി പ്രകാരം യൂണിയന്റേയും ശാഖയുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം യൂണിയൻ കൗൺസിലർ തൃക്കുന്നപ്പുഴ പ്രസന്നൻ നിർവ്വഹിച്ചു. ശാഖായോഗം പ്രസിഡന്റ് ദയാനന്ദൻ, ശാഖ സെക്രട്ടറി പി.സുനിൽ, കമ്മി​റ്റിയംഗം സുന്ദരൻ എന്നിവർ നേതൃത്വം നൽകി.