ഹരിപ്പാട്: വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനം വെട്ടിക്കുറച്ച പഞ്ചായത്ത്‌ സെക്രട്ടറിയുടെ നടപടി അപലപനീയമെന്നു ജില്ലാ പഞ്ചായത്ത്‌ അംഗം ജോൺ തോമസ് ആരോപിച്ചു. മാലിന്യം നിറഞ്ഞ തോടുകൾ വൃത്തിയാക്കുകയും ഭൂവസ്ത്രം സ്ഥാപിക്കുകയും ചെയ്ത ആറാട്ടുപുഴ പഞ്ചായത്തിലെ ഒന്നാം വാർഡിലെ 34 തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ജോലി ചെയ്ത 10 തൊഴിൽ ദിനങ്ങളും കൂലിയും നഷ്ടമായത്. നൂറു തൊഴിൽ ചെയ്ത തൊഴിലാളികൾക്ക് ലഭിക്കുന്ന 1000 രൂപയുടെ ആനുകൂല്യം ഇവർക്ക് നഷ്ടപ്പെട്ടെന്നും ജോൺ തോമസ് ആരോപിച്ചു.