മുതുകുളം: എസ്.എൻ.വി.യു.പി സ്‌കൂളിൽ ഈ അധൃയനവർഷത്തെ പ്രവേശനോത്സവം ഓൺലൈനായി നടത്തി. മുൻ ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശൻ ഉദ്ഘാടനം നിർവഹിച്ചു. മുതുകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ മുഖ്യപ്രഭാഷണം നടത്തി. മുതുകുളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ
സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മഞ്ജു അനിൽകുമാർ, മുതുകുളം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ശ്രീലത, എസ്.സുനിത, സ്‌കൂൾ മാനേജർ അഡ്വ. കെ.ഗോപകുമാർ, ഹരേ ഗോവിന്ദ ട്രസ്റ്റ് ചെയർമാനും ശാദ്വല രക്ഷാധികാരിയുമായ കെ.ഹരിപ്രസാദ്, ഹെഡ്മിസ്ട്രസ് സി.ബീന, എസ്.എൻ.ഡി.പി യോഗം 338ാം നമ്പർ ശാഖാ പ്രസിഡന്റ് കെ.ബാലകൃഷ്ണൻ, മുതുകുളം പഞ്ചായത്ത് മുൻ പ്രസിഡന്റ് പ്രൊഫ. എം.മധുസൂദനൻ,
ജനാധിപത്യ കലാ സാഹിത്യ വേദി സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ്, മുതുകുളം സോമനാഥ്, വിജയൻനായർ നടുവട്ടം, വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് എൻ.സുരേന്ദ്രൻ, തോംസൺ കുമാരനല്ലൂർ,
പി.ടി.എ പ്രസിഡന്റ് എസ്.സുധീപ്, മൻസൂർ എം.മുതുകുളം, മാതൃസംഗമം കൺവീനർ ശ്രീദേവി, എസ്.എസ്.കെ ക്ലസ്റ്റർ കോർഡിനേറ്റർ പി.കവിത, സീനിയർ അസിസ്റ്റന്റ് എ.ശ്യാമ, സീനിയർ അദ്ധ്യാപകരായ
എം.എസ്.മിനി, സി.ബി.ബീന, സ്റ്റാഫ് സെക്രട്ടറി ജെ.ഗീത എന്നിവർ
സന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ മികവുകളുടെ ഓൺലൈൻ അവതരണം നടന്നു. സ്‌കൂൾ അദ്ധ്യാപകരായ ഡോ. ഡി.ഹരീഷ്, പി.ബബിത എന്നിവർ ഓൺലൈൻ കൂട്ടായ്മയ്ക്കുള്ള സാങ്കേതിക സഹായം നൽകി.