ഹരിപ്പാട്: കോൺഗ്രസ് തൃക്കുന്നപ്പുഴ നോർത്ത് മണ്ഡലം മൂന്നാം വാർഡി​ലെ 108ാം നമ്പർ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വാർഡിൽ കൊവിഡ് രോഗികൾക്ക് പോഷകാഹാരക്കി​റ്റ് വിതരണംചെയ്തു. ബൂത്ത് പ്രസിഡന്റ് മനോഹരൻ,വാർഡ് പ്രസിഡന്റ് സുധീശൻ,കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ വിശ്വഭരൻ തെറ്റിക്കാട്ടിൽ,ദിലീപ്ശിവദാസൻ യൂത്ത്കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം ജനറൽസെക്രട്ടറി മിഥുൻമുരളി തുടങ്ങിയവർ നേതൃത്വം നൽകി.