gh

ഹരിപ്പാട്: ലക്ഷദ്വീപ് ജനതയുടെ പൗരാവകാശങ്ങൾ ഇല്ലാതാക്കി ഗുണ്ടാ നിയമം നടപ്പാക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടും ദ്വീപ് വാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും എൽ.ഡി.എഫ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകളുടെ മുന്നിൽ സമരം നടത്തി. ഹരിപ്പാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലെ സമരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ അദ്ധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി എൻ.സോമൻ, ഏരിയ കമ്മിറ്റി അംഗം എസ്.കൃഷ്ണകുമാർ, കെ.മോഹനൻ, സതീശൻ എന്നിവർ സംസാരിച്ചു. ഹരിപ്പാട് ടൗൺ കിഴക്ക് അകംകുടി പോസ്റ്റ് ഓഫീസ് സമരം സി.പ്രസാദ് ഉദ്ഘാടനം ചെയ്തു.എം.തങ്കച്ചൻ അദ്ധ്യക്ഷനായി. പള്ളിപ്പാട്ട് എൻ.ഡി.പി ജില്ലാ സെക്രട്ടറി അഡ്വ. പള്ളിപ്പാട് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.കൃഷ്ണൻകുട്ടി, സുനിൽ എബ്രഹാം, തോമസ് മാത്യു എന്നിവർ സംസാരിച്ചു.ചെറുതനയിൽ കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.പി.ജി.ശശി ആർ.രാജേഷ് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. വീയപുരത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. പ്രസാദ് കുമാർ ഉദ്ഘാടനം ചെയ്തു.കെ.അപ്പു, കമറുദ്ദീൻ എന്നിവർ സംസാരിച്ചു. കരുവാറ്റയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്റ് എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു വി. രാജു അദ്ധ്യക്ഷനായി. കരുവാറ്റ വടക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. എം.എം.അനസ് അലി ഉദ്ഘാടനം ചെയ്തു. പി.ടി. മധു, ആർ.മനോജ് എന്നിവർ സംസാരിച്ചു. കുമാരപുരത്ത് ഡി.സുഗേഷ് ഉദ്ഘാടനം ചെയ്തു. ആർ.ബിജു, യു. ദിലീപ്, ഷെറഫ് എന്നിവർ സംസാരിച്ചു. തൃക്കുന്നപ്പുഴയിൽ സി. രത്നകുമാർ ഉദ്ഘാടനം ചെയ്തു.കെ.മോഹനൻ അദ്ധ്യക്ഷനായി.