fn

ഹരിപ്പാട്: സഹകരണ സ്ഥാപനങ്ങൾ വഴിയുള്ള ക്ഷേമ പെൻഷൻ വിതരണത്തിന്റെ കുമാരപുരം പഞ്ചായത്തുതല ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ എം.സത്യപാലൻ നിർവ്വഹിച്ചു. കുമാരപുരം 1449 സർവ്വീസ് സഹകരണ ബാങ്കിനാണ് പെൻഷൻ വിതരണച്ചുമതല. ചടങ്ങിൽ ഭരണ സമിതി അംഗം ടി.എം.ഗോപിനാഥൻ, സി.പി.എം എൽ.സി സെക്രട്ടറി ആർ ബിജു,ഗ്രാമ പഞ്ചായത്ത് അംഗം ഓമന, ബ്രാഞ്ച് മാനേജർ പി.ജി.ഗിരീഷ് അമ്പാടി എന്നിവർ പങ്കെടുത്തു