കായംകുളം: കഴിഞ്ഞ 25 വർഷമായി എരുവ കോയിക്കൽപടി തെക്ക് ആലാകുളത്തിന് സമീപം പ്രവർത്തിക്കുന്ന കായംകുളം വെസ്റ്റ് കെ.എസ്.ഇ.ബി ഓഫീസ് ഇവിടെ നിന്നും മാറ്റുന്നതിൽ ബിജെപി നോർത്ത് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
പ്രസിഡന്റ് ആർ. വിനോദ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ് ,കെ.എ. വെങ്കിടേഷ്, വാർഡ് കൗൺസിലർ രാജശ്രീ കമ്മത്ത്, ഷീജ തങ്കച്ചൻ,ബിന്ദു സുഭാഷ്, രാജേഷ് കമ്മത്ത്, ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.