ambala

അമ്പലപ്പുഴ. തകഴി - മംഗലപ്പിള്ളി കുടുംബ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് പണം മോഷ്ടി​ച്ചു . പ്രഭാത സവാരിക്കിറങ്ങിയവരാണ് റോഡരികി​ലുയുള്ള കാണിക്കവഞ്ചി പൊട്ടിച്ച നിലയിൽ കണ്ടത്. ക്ഷേത്രത്തിലെ മൂന്ന് കാണിക്കവഞ്ചികളുടേയും പൂട്ട് തകർത്ത് പണം കവർന്നിട്ടുണ്ട്. തിടപ്പള്ളി ,സ്ട്രോങ്ങ് റൂം തുടങ്ങിയവയും തുറക്കാൻ ശ്രമം നടന്നു . പരാതിയെത്തുടർന്ന് അമ്പലപ്പുഴ എസ്.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള പാവൂർ കുടുംബ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർക്കാനും ശ്രമമുണ്ടായി​ .