അമ്പലപ്പുഴ: പുറക്കാട് എസ്.എൻ. എം. എച്ച് .എസ് എസിലെ എൻ.സി.സി സീനിയർ ഡിവിഷന്റെ ആഭിമുഖ്യത്തിൽ പുറക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കുള്ള പൾസ് ഓക്സീമീറ്ററുകൾ, മാസ്കുകൾ, ബ്ലീച്ചിംഗ് പൗഡർ എന്നിവ സ്കൂൾ മാനേജർ എം.ടി.മധു കൈമാറി. മെഡിക്കൽ ഓഫീസർ ഡോ.പ്രീതി, പ്രിൻസിപ്പൽ ഇ. പി .സതീശൻ, എൻ. സി .സി ഓഫീസർ ലെഫ്റ്റനൻ്റ് ആർ. ജയൻ, അണ്ടർ ഓഫീസർമാരായ ജയകുമാർ, ആസഫ് ഇസ്മയിൽ, ബാലു ലാൽ എന്നിവർ സംസാരിച്ചു.