ആലപ്പുഴ: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് സ്വാഗതാർഹമാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. വിനോദസഞ്ചാര മേഖലക്ക് അനുവദിച്ച അനുകൂല്യങ്ങൾ എല്ലാ മേഖലയിലും ലഭ്യമാക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.