ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 70ാം നമ്പർ ഇടവങ്കാട് ശാഖയുടെ നേതൃത്വത്തിൽ ഗുരുകാരുണ്യം പദ്ധതി പ്രകാരം പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ശാഖ പ്രസിഡന്റ് ധർമ്മകീർത്തി നിർവഹിച്ചു. ശാഖ വൈസ് പ്രസിഡന്റ് സോണി കെ.ആർ. കൊക്കാലയിൽ, സെക്രട്ടറി ശ്രീകുമാർ റ്റി.ആർ, സിന്ധു എസ്.ബൈജു, മധു ശ്രീശബരി, അശോകൻ, തുളസീധരൻ, ഓമനക്കുട്ടൻ, അനുഗ്രഹ എന്നിവർ നേതൃത്വം നൽകി.